ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 2 – മുതൽ ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

ഗീതാർഥച്ചുരുക്കം

<< ശ്ലോകം 2 കേൾക്കു

ഗീതാർത്ഥച്ചുരുക്കം – ശ്ലോകം 2 – മുതൽ ആറു ശ്രീമദ്ഭഗവദ്ഗീത അധ്യായങ്ങളുടെ ചുരുക്കം
ജ്ഞാനകർമാത്മികേ നിഷ്ഠേ യോഗലക്ഷ്യേ സുസംസ്ക്രുതേ| 
ആത്മാനുഭൂതിസിദ്ധ്യർഥേ പൂർവഷട്കേന ചോദിതേ || 

ലൗകീക വിഷയങ്ങളെയൊഴിച്ചു സദാ ഭഗവാന്റെ അടിയനെന്ന ബോധമുണ്ടായാൽ ജ്ഞാന, കർമ്മ, ആത്മസാക്ഷാത്കാരമെന്ന യോഗങ്ങളും പിന്നീട് ആത്മാനുഭവമും സിദ്ധിക്കുമെന്നു മുതൽ ആറു അദ്ധ്യായങ്ങൾ വിധിക്കുന്നു.

സുസംസ്കൃതേശേഷത്വജ്ഞാനം (മറ്റു വിഷയങ്ങളേ വിട്ടു നിൽക്കുന്ന ബുദ്ധി) കൊണ്ടു നല്ലവണ്ണം അലങ്കരിച്ച
ജ്ഞാനകര്മാത്മികേ നിഷ്ഠേജ്ഞാന യോഗവും, കർമ്മ യോഗവും,
യോഗലക്ഷ്യേആത്മസാക്ഷാത്കാരമെന്ന യോഗവും നേടാനും
ആത്മാനുഭൂതിസിദ്ധ്യർഥേപിന്നീട് ആത്മാനുഭവം നേടാനും
പൂർവഷട്കേനമുതൽ ആറു അധ്യായങ്ങളിൽ
ചോദിതേവിധിച്ചു

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

ഉറവിടം: http://githa.koyil.org/index.php/githartha-sangraham-2/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org